ചാലക്കുടി: ഇത്തവണ പലർക്കും ലഭിച്ചത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്.
സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് വൈദ്യുതി ചാർജ് കൂടുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
വൈദ്യുതി ചാർജു വർധിച്ചതിനെതിരെ പരാതി നല്‍കിയിട്ടൊന്നും കാര്യമില്ല.
നിശ്ചിതദിവസം വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്്ഷൻ വിഛേദിച്ചിരിക്കും.
വൈദ്യുതി അധികൃതർ ഇക്കാര്യത്തിൽ വളരെ കൃത്യതയാണ്. ഓണ്‍ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരുടെ ഫ്യൂസ് ഉൗരാൻ എത്താറുണ്ട്.
ഓണ്‍ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവർ തങ്ങൾ ഓണ്‍ലൈനിൽ വൈദ്യുതിചാർജ് അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാലും ഉറപ്പുവരുത്തിയാലേ വൈദ്യുതി കണക്്ഷൻ വിഛേദിക്കാതിരിക്കുകയുള്ളൂ.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഇരട്ടി തുകയുടെ ബിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉപഭോക്താക്കൾ.