വൈദ്യുതി അപകടവും തടസങ്ങളും കെഎസ്ഇബിയെ അറിയിക്കാം; വിളിക്കൂ…1912 ല്‍; കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ റെഡി

പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം, ലൈ​ന്‍ പൊ​ട്ടി​വീ​ഴ​ല്‍, മ​ര​ങ്ങ​ളും ചി​ല്ല​ക​ളും വീ​ണ് ലൈ​ന്‍ ത​ക​രാ​റാ​കു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ കെ​എ​സ്ഇ​ബി​യു​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള്‍ സെ​ന്റ​ര്‍ ന​മ്പ​രാ​യ 1912 ല്‍ ​അ​റി​യി​ക്കാ​മെ​ന്ന് പ​ത്ത​നം​തി​ട്ട ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഡെ​പ്യു​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

കെ​എ​സ്ഇ​ബി​യു​ടെ വാ​ട്‌​സാ​പ്പ് ന​മ്പ​രാ​യ 9496001912 ലേ​ക്കും വി​വ​ര​ങ്ങ​ള്‍ മെ​സേ​ജാ​യി ന​ല്‍​കാം.സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്ര​ണ്ട് ഓ​ഫീ​സി​നു പു​റ​മേ​യാ​ണ് അ​ടി​യ​ന്തി​ര​സ്ഥി​തി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

പൊ​ട്ടി​വീ​ണ​തോ, താ​ഴ്ന്ന് കി​ട​ക്കു​ന്ന​തോ ആ​യ വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് സ​മീ​പം പോ​കാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം. വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് ചാ​ഞ്ഞ് നി​ല്‍​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്ക​ണം. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൈ​ദ്യു​ത ലൈ​നു​ക​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ വൈ​ദ്യു​തി സെ​ക്ഷ​നു​ക​ളി​ല്‍ അ​റി​യി​ക്ക​ണം.

Related posts