കെ​എ​സ്ഇ​ബി ജീവനക്കാരുടെ അ​ശ്ര​ദ്ധ​: പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​ത ക​മ്പി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

എട​ത്വ: പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ല്‍ പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​ത ക​മ്പി​യി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. എ​ട​ത്വ മ​രി​യാ​പു​രം കാ​ഞ്ചി​ക്ക​ല്‍ ബെ​ന്നി ജോ​സ​ഫ് (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒൻപതിന് ​ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ന​ടു​വി​ലെ പോ​ച്ച ദേ​വ​സ്വം​തു​രു​ത്ത് പാ​ട​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം.

പു​ഞ്ച​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ട​ത്ത് എ​ത്തി​യ​താ​യി​രു​ന്നു ക​ര്‍​ഷ​ക​ന്‍.ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ വൈ​ദ്യു​ത ലൈ​ന്‍ പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടി​ല്‍ പൊ​ട്ടി വീ​ണി​രു​ന്നു. ലൈ​ന്‍ പൊ​ട്ടി വീ​ണ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ട​ത്വ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ അ​റി​യി​ച്ചെ​ങ്കി​ലും ഫ്യൂ​സ് ഊ​രിമാ​റ്റാ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദേശി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​ര്‍ ഫ്യൂ​സ് ഊ​രി​മാ​റ്റി​യെ​ങ്കി​ലും ലൈ​നി​ല്‍ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചി​രു​ന്നു. രാ​വി​ലെ പാ​ട​ത്തെ​ത്തി​യ ബെ​ന്നി ജോ​സ​ഫ് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ ച​വ​ട്ടി ഷോ​ക്കേ​റ്റ് നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളു​ടെ അ​ല​ര്‍​ച്ച​യെ ത്തുട​ര്‍​ന്ന് ഓ​ടി​യെ​ത്തി​യ പാ​ട​ശേ​ഖ​ര പ​മ്പിം​ഗ് ഡ്രൈ​വ​ര്‍ ബി​ബീ​ഷ് ഉ​ടു​തു​ണി ഉ​രി​ഞ്ഞെ​ടു​ത്ത് വൈ​ദ്യു​ത ക​മ്പി​യി​ല്‍ കൂ​ട്ടി​പ്പി​ടി​ച്ച് മാ​റ്റി​യശേ​ഷ​മാ​ണ് ക​ര്‍​ഷ​ക​ന്‍റെ അ​ടു​ത്തെ​ത്തി​യ​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ബെ​ന്നി ജോ​സ​ഫി​നെ പ​ച്ച​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം നാ​ളെ10ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ സോ​ഫി പ​ള്ളു​രു​ത്തി കോ​ച്ചേ​രി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ങ്ങ​ള്‍: വ​ത്സ​മ്മ, മോ​ളി, ലൈ​സാ​മ്മ, ജെ​സി, ബി​ജു, ലൈ​ജു.

Related posts

Leave a Comment