ഇ​ന്നു രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്യ​ണം; അഭ്യർഥനയുമായി കെ​എ​സ്ഇ​ബി


തി​രു​വ​ന​ന്ത​പു​രം: ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ വൈ​ദ്യു​തി വി​ള​ക്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്യ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി. ഭൂ​മി​യെ ആ​ഗോ​ള​താ​പ​ന​ത്തി​ല്‍ നി​ന്നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​നു​ള്ള ആ​ഗോ​ള സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ര്‍​ഥി​ച്ചു.

ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ നേ​ച്ച​ര്‍ ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ല്‍ 190ല്‍​പ്പ​രം ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ സാ​ധാ​ര​ണ​യാ​യി എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ഒ​രു മ​ണി​ക്കൂ​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ അ​ണ​ച്ച് പ​ങ്കു​ചേ​രു​ന്നു.

ഇ​ത്ത​വ​ണ മാ​ര്‍​ച്ച് 23 ന് ​ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​രി​ക്കാ​നാ​ണ് ആ​ഹ്വാ​നം.​വൈ​ദ്യു​തി ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഭൗ​മ മ​ണി​ക്കൂ​ര്‍ ആ​ച​ര​ണ​ത്തി​നു വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment