കായംകുളം : വൈദ്യുതി ബോർഡിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച് വരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് കെഎസ്ഇബി എംപ്ലോയിസ് കോണ്‍ഫഡറേഷൻ-ഐഎൻടിയുസി ഹരിപ്പാട്, മാവേലിക്കര ഡിവിഷനുകളുടെ സംയുക്ത കണ്വൻഷൻ ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ പദ്ധതികളുടെ പേരിൽ ആസ്തിയേക്കാൾ കൂടുതൽ വായ്പ എടുത്ത് കെഎസ്ഇബിയെ സാന്പത്തികമായി തകർക്കാൻ ശ്രമിക്കുന്നതിൽ വൻ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു. കായംകുളം കോണ്‍ഗ്രസ് ഭവനിലെ കോണ്‍ഫറൻസ് ഹാളിൽ നടന്ന കണ്വൻഷൻ ഡിസിസി വൈസ് പ്രസിഡൻറ് പി.എസ.് ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് ഡിവിഷൻ പ്രസിഡന്റ് രാജീവൻ അധ്യക്ഷത വഹിച്ചു. കെഇഇസി സംസ്ഥാന ട്രഷറർ ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണവും സംഘടന റിപ്പോർട്ടിംഗും അവതരിപ്പിച്ചു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജോണ്‍ ബോസ്കോ, എ. നിസാറുദീൻ, വി.പി. പ്രദീപ് കുമാർ, എസ്.പ്രതാപൻ, എം.ജി. ഗോപകുമാർ, പി. ജോസ്, പി.ഇ. ജോസഫ്, അബ്ദുൾ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.