വാ​ഴ വെ​ട്ടി​യ കൂ​ട്ട​രേ, ഇ​തു കാ​ണു​ന്നി​ല്ലേ..? പ​രാ​തി കൊ​ടു​ത്തി​ട്ടും വെ​ട്ടി​മാ​റ്റു​ന്നി​ല്ല; സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കേറാൻ അനുമതി വേണമെന്ന് കെഎസ്ഇബി

കൊ​​ച്ചി: “ദു​​ര​​ന്ത​​ഭീ​​തി​​യു​​ടെ ഈ ​​നേ​ർ​ക്കാ​ഴ്ച നി​​ങ്ങ​​ള്‍ കാ​​ണു​​ന്നി​​ല്ലേ…’’ ട​​ച്ചിം​​ഗ് വെ​​ട്ട​​ലി​ന്‍റെ പേ​​രി​​ല്‍ കോ​​ത​​മം​​ഗ​​ലം വാ​​ര​​പ്പെ​​ട്ടി​​യി​​ല്‍ ക​​ര്‍​ഷ​​ക​ന്‍റെ നൂ​​റു​​ക​​ണ​​ക്കി​നു കു​​ല​​ച്ച വാ​​ഴ​​ക​​ള്‍ നി​​ര്‍​ദാ​​ക്ഷി​​ണ്യം വെ​​ട്ടി​​നി​​ര​​ത്തി​​യ കെ​​എ​​സ്ഇ​​ബി​​യി​​ലെ​ ജീ​​വ​​ന​​ക്കാ​​രോ​​ടാ​​ണ് ചോ​​ദ്യം.

ഏ​​തു നി​​മി​​ഷ​​വും വീ​ഴാ​വു​ന്ന നി​​ല​​യി​​ല്‍ വൈ​​ദ്യു​​ത​ ക​​മ്പി​​യി​​ലേ​​ക്കു ചാ​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന തെ​​ങ്ങ് ചൂ​​ണ്ടി​​ക്കാ​​ട്ടി​യാ​ണ് അ​​ങ്ക​​മാ​​ലി ക​​റു​​കു​​റ്റി പ​​ഞ്ചാ​​യ​​ത്ത് പ​​തി​​നാ​​റാം വാ​​ര്‍​ഡി​​ല്‍ ക​​ര​​യാം​​പ​​റ​​മ്പ് പേ​​ള്‍​പാ​​ര്‍​ക്ക് റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ നി​​വാ​​സി​​ക​​ളു​​ടെ ചോ​ദ്യം.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വൈ​ദ്യു​ത ലൈ​​നി​​ലേ​​ക്കു ചാ​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന തെ​​ങ്ങ് മാ​​സ​​ങ്ങ​​ളാ​​യു​​ള്ള കാ​​ഴ്ച​​യാ​​ണ്. കാ​​റ്റു വീ​​ശു​​മ്പോ​​ള്‍ തെ​​ങ്ങി​​ന്‍റെ മ​​ണ്ട ആ​​ടി​​യു​​ല​​യും.

സ്റ്റേ​ ​വ​​യ​​റും ലൈ​​നും ഉ​​ള്‍​പ്പെ​​ടെ കാ​​ടു​​ക​​യ​​റി മൂ​ടി. ട​​ച്ചിം​​ഗ് വെ​​ട്ടാ​​ന്‍ വൈ​​ദ്യു​​തി ജീ​​വ​​ന​​ക്കാ​​ര്‍ വ​​രു​​മ്പോ​​ഴെ​ല്ലാം ഈ ​​ഭാഗം ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​​തി​​വ്.

വെ​​ട്ടി​​മാ​​റ്റ​​ണ​​മെ​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ഴൊക്കെ, സ്വ​​കാ​​ര്യ​ വ്യ​​ക്തി​​യു​​ടെ സ്ഥ​​ല​​ത്താ​​യ​​തി​​നാ​​ല്‍ വെ​​ട്ടാ​​ന്‍ അ​​നു​​മ​​തി​​യി​​ല്ലെ​​ന്നാ​​ണ് മ​​റു​​പ​​ടി. ഉ​​ട​​മ​​യാ​​ക​​ട്ടെ താ​​മ​​സം ബം​ഗ​​ളൂ​​രു​​വി​​ലും.

ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ര​​ണ്ടാ​​ഴ്ച​​മു​​മ്പ്, കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ര്‍ എ​​ത്തി​​യ​​പ്പോ​ഴും അ​​പ​​ക​​ട​​ഭീ​​ഷ​​ണി ബോ​​ധ്യ​​പ്പെ​​ട്ട് മ​​ട​​ങ്ങി​​യ​​ത​​ല്ലാ​​തെ ഒ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​യി​​ല്ല. തെ​ങ്ങ് ലൈ​നി​ലേ​ക്കു വീ​ണാ​ൽ മൂ​​ന്നു വൈ​​ദ്യു​​തി പോ​സ്റ്റ് എങ്കിലും മ​റി​യും.

ട​​ച്ചിം​​ഗി​ന്‍റെ പേ​​രു പ​​റ​​ഞ്ഞു കു​​ല​​ച്ച വാ​​ഴ​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ വെ​​ട്ടി​​നി​​ര​​ത്തി​​യ​​വര്‍ക്കു കേ​ടു​വ​ന്ന ഈ ​തെ​ങ്ങ് വെ​ട്ടി​മാ​റ്റാ​ൻ തോ​ന്നാ​ത്ത​ത് വി​ചി​ത്ര​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment