കോഴിക്കോട്: സംസ്ഥാനത്ത് വന്‍തോതില്‍ ചൂട് കൂടുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്നു സര്‍ക്കാര്‍ തീരുമാനമുണ്ടാകും. വൈദ്യുത മന്ത്രി, ഊര്‍ജ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉന്നതതതല യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ആരംഭിച്ചു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന.
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്നാണു വകുപ്പു മന്ത്രിയും കെഎസ്ഇബിയും ആവര്‍ത്തിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിയന്ത്രണം വേണ്ടിവരുമെന്നാണു വിലയിരുത്തൽ.
വൈദ്യുതി ഉപയോഗം നിലവില്‍ വലിയതോതില്‍ കൂടിയിട്ടുണ്ട്. വീടുകളില്‍ എസിയും ഫാനും മുഴുവന്‍ സമയവും ഉപയോഗിക്കുന്നതിനാലാണ് ഉപഭോഗം കൂടിയത്. ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്ന് യോഗത്തില്‍ കെഎസ്ഇബി ആവശ്യപ്പെടില്ലെങ്കിലും നിലവിലുള്ള പ്രതിസന്ധി കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ വിശദീകരിക്കും.
പ്രതിസന്ധി തരണം ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും മുടക്കമില്ലാതെ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നത്.
അമിതലോഡ് മൂലം ട്രാന്‍സ്ഫോര്‍മറുകള്‍ വ്യാപകമായി കത്തി നശിക്കുന്ന സാഹചര്യവും കെഎസ്ഇബി നേരിടുന്നുണ്ട്. വിശദമായ ചര്ചച്ചയ്ക്കുശേഷം മാത്രമേ യോഗത്തിന്റെ തീരുമാനം ഉണ്ടാവുകയുള്ളു. ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാരിനു തീരെ താല്പര്യമില്ല.