തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില് സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്ഡുകള് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രിൽ 15നകം പോസ്റ്ററുകളും പരസ്യ ബോർഡുകളും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും.
ഇത് സ്ഥാപിച്ചവർ തന്നെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കെഎസ്ഇബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്ഡ് സ്ഥാപിച്ചവരില് നിന്നും ഈടാക്കുന്നതുമാണ്. ഊര്ജ്ജ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.