തുറവൂർ: ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നുള്ള ലൈൻ കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. തുറവുർ വടക്ക് എൻസിസി കവല സ്വാദേശി ഷിനാഫിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
തുറവുർ കവലയ്ക്ക് കിഴക്കുഭാഗത്തായി വൈദ്യുതി പോസ്റ്റിൽ നിന്ന് റോഡിനു കുറുകെ ലൈൻ വലിക്കുന്പോൾ ബൈക്കിൽ വരുകയായിരുന്ന ഷിനാഫിന്റെ കഴുത്തിൽ കന്പി ഉടക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കുവാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ ആദ്യം തയാറായില്ല. തുടർന്ന് പരിക്കേറ്റയാൾ കേണപേക്ഷിച്ചിട്ടാണ് ഇയാളെ ഒരു മണിക്കൂറിനു ശേഷം അടുത്തുള്ള തുറവുർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
വൈദ്യുതി വകുപ്പു ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡിന് കുറുകെ വൈദ്യുത ലൈൻ വലിക്കുന്പോൾ ഗതാഗതം തടയേണ്ടതാണ് എന്നാൽ ഇത് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് വച്ചിരുന്നതിനാലാണ് കൂടുതൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.