വടക്കാഞ്ചേരി: കറന്റ് ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്ന ജലസേചന ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിഛേദിച്ചത്.
കുടിശികയായി1000 രൂപയാണ് ഉണ്ടായിരുന്നത്. ട്രഷറി മുഖേനയാണ് സാധാരണ പണം അടച്ചിരുന്നത്. ഡിഇഒ ഓഫീസിലെ ഫ്യൂസും ഇന്നലെ കെഎസ്ഇബി ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇവിടുത്തെ ഫ്യൂസൂരുന്നത്.
ഡിഇഒ ഓഫീസിലെ കുടിശിക 24016 രൂപയായിരുന്നു. ഏപ്രിലിലും കുടിശിക മുടങ്ങിയ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചിട്ടുണ്ട്.