
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് എല്ലാവരും ഒരേസമയം ലൈറ്റ് അണയ്ക്കുന്നത് വൈദ്യുതി വിതരണം തകരാറിലാക്കുമോ എന്ന ആശങ്കയിൽ കെഎസ്ഇബി. ഒരേസമയം എല്ലാവരും ലൈറ്റ് അണയ്ക്കുന്നത് പവര്‍ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
പവര്‍ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുവാനാണ് തീരുമാനം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും കെഎസ്ഇബി വ്യക്തമാക്കി.
കോവിഡിനെ നേരിടുവാനായി ഞായറാഴ്ച രാതി ഒന്‍പതിന് എല്ലാവരും ലൈറ്റുകൾ അണച്ച് ഒന്‍പത് മിനിട്ട് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ ശശി തരൂര്‍ എംപി അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ ആഹ്വാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.