തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ താമസം നേരിട്ടിരുന്നവർക്ക് ഈടാക്കിയിരുന്ന പലിശ ഡിസംബർ 31 വരെ ഒഴിവാക്കി.
മേയ് 16 വരെയുണ്ടായിരുന്ന പലിശ ആനുകൂല്യമാണ് ഡിസംബർ 31 വരെ നീട്ടിയത്. വൈദ്യുതി ചാർജ് അടയ്ക്കാൻ അഞ്ച് തവണകൾ തെരഞ്ഞെടുത്ത ഗാർഹിക ഉപയോക്താക്കൾക്കും ഈ പലിശയിളവ് ബാധകമായിരിക്കും.
കോവിഡ് ലോക്ക് ഡൗണ്‍ കാലയളവിൽ ഗാർഹിക ഉപയോക്താക്കൾക്ക് കെഎസ്ഇബി നൽകിയ ബില്ലിൽ സർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. ഇത് കൂടാതെയാണ് പലിശ ഒഴിവാക്കിയ സമയപരിധിയും നീട്ടിയത്.
ഗാർഹികേതര ഉപയോക്താക്കൾക്ക് നിലവിൽ ഡിസംബർ 15 വരെ ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് സമയം നീട്ടി നൽകി. ഇവർക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.