വല്ലകം: ഹൈവോൾട്ടേജ് മൂലം വല്ലകം സബ്സ്റ്റേഷൻ പരിധിയിൽ നിരവധി ഗൃഹോപകരണങ്ങൾ നശിച്ചു. ഇന്നലെ രാവിലെ എട്ടുമുതലാണ് സംഭവം. വല്ലകം സബ്സ്റ്റേഷൻ പാലത്തിനു സമീപമുള്ള വൈദ്യുത പോസ്റ്റിൽ ആദ്യം പൊട്ടിത്തെറിയുണ്ടായി.
പോസ്റ്റിൽ തൊട്ടാലും വൈദ്യുതാഘാതം ഏൽക്കുന്ന സ്ഥിതിയായിരുന്നു. സംഭവം അറിയാത്ത നാട്ടുകാർ സാധാരണപോലെ ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിച്ചു. ഇതോടെ ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ബൾബുകൾ തുടങ്ങി നിരവധി ഉപകരണങ്ങളാണ് നശിച്ചത്.
വൈകുന്നേരം ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും പുക വരുന്നത് കണ്ട് വെള്ളം കോരി ഒഴിച്ച സ്ത്രീക്ക് വൈദ്യുതാഘാതവും ഏറ്റു. രാത്രിവൈകി കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തമാണ്.