തൃശൂർ: പുതിയ സാമ്പത്തികവർഷത്തിൽ ചിട്ടികളിൽ പത്തുശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും ഏപ്രിൽ മുതൽ പ്രവാസി ചിട്ടികൾ ആരംഭിക്കുമെന്നും കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. വായ്പകളിൽ 21 ശതമാനവും നിക്ഷേപത്തിൽ 19 ശതമാനവും വർധനയാണു പ്രതീക്ഷിക്കുന്നത്.
കെഎസ്എഫ്ഇയുടെ നിക്ഷിപ്തമൂലധനം 2016-17 കാലഘട്ടത്തിൽ 50ൽനിന്നു 100 കോടിയായി ഉയർന്നു. സമ്പൂർണ കോർ സംവിധാനമായ കാസ്ബ(കോർബ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഫോർ ബിസിനസ് അക്കൗണ്ടിംഗ്) വിജയകരമായ പൂർത്തീകരണ ഘട്ടത്തിലാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുംമുമ്പേ മുഴുവൻ ഇടപാടുകാർക്കും കോർ സൗകര്യമൊരുക്കും.
ജനുവരി ആദ്യമാരംഭിച്ച’’’’ഇളവ് 2017’’’’ ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി വിജയകരമായി മുന്നേറുകയാണ്. ഇതിനകം തന്നെ 30 കോടി രൂപ പിരിഞ്ഞുകിട്ടി.പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്്ടർ എ. പുരുഷോത്തമനും പങ്കെടുത്തു.