തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി.
പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്നും തോമസ് ഐസക്ക് ഉൾപ്പടെയുള്ള നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയല്ലെന്നും കേന്ദ്രനേതൃത്വം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നാണ് സൂചന. അതേസമയം, ജാഗ്രത പുലർത്താനുള്ള നിർദേശം മുതിർന്ന നേതാക്കൾക്ക് നൽകുവാനും സാധ്യതയുണ്ട്.
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്, സിപിഎം സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്.