തൃശൂർ: കെ. കെ. ശൈലജയ്ക്കും, മഞ്ജു വാര്യര്‍ക്കുമെതിരേ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരനെ പരിഹസിച്ച് ദീപാ നിഷാന്ത്. പറയുന്ന നാവല്ല, ആ വിടന്റെ അശ്ലീലപ്പറച്ചിൽ കേട്ട് കൈയടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലമെന്ന് ദീപ കളിയാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പറയുന്ന നാവല്ല… ആ വിടന്റെ അശ്ലീലപ്പറച്ചിൽ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം!
തെളിയട്ടെ! സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ! കുടഞ്ഞിട്! വേദിയിലും ഇൻബോക്സിലും കമന്റ് ബോക്സിലും നീയൊക്കെ കുടഞ്ഞിട്!.
വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയിലാണ് ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരൻ കെ. കെ. ശൈലജയേയും നടി മഞ്ജു വാര്യരേയും അധിക്ഷേപിച്ച് സംസാരിച്ചത്. ‘ടീച്ചറുടെ പോണ് വിഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോണ് വിഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നാണ് ഹരിഹരന് വേദിയില്‍ സംസാരിച്ചത്.