പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഓൺലൈൻ ബിസിനസുകാരൻ അറസ്റ്റിൽ. ഏഴിലോട് ഹനീഫ ക്വാർട്ടേഴ്സിലെ അഫ്സലാണ് (41) അറസ്റ്റിലായത്.
കരിവെള്ളൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി വാടക വീടുകളിൽ താമസിച്ചു വരുന്ന ഇരുപത്തേഴുകാരിയായ ദളിത് യുവതിയാണ് ഇയാൾക്കെതിരേ പയ്യന്നൂർ പോലീസിന് പരാതി നൽകിയത്. ഓൺലൈൻ ബിസിനസ് നടത്തിവന്ന ഇവർ പ്രണയബന്ധരാവുകയും അഫ്സൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്.
2017ഓക്ടോബർ മുതൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് പോലീസ് പിടികൂടിയ പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.