മാ​മ​നോ​ട് ഒ​ന്നും തോ​ന്ന​ല്ലേ..! നി​യ​മ​പ​ര​മാ​യും കാ​യി​ക​പ​ര​മാ​യും ന​ട​പ​ടി​യെ​ടു​ക്കും; ട്രോ​ളി​ലൂ​ടെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്

മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്.

ട്രോ​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ‘ഇ​നി​യും പി​ടി​ച്ചി​ല്ലേ​ല്‍ ക​യ്യേ​ല്‍ നി​ക്ക​ത്തി​ല്ല. അ​തോ​ണ്ടാ, മാ​മ​നോ​ട് ഒ​ന്നും തോ​ന്ന​ല്ലേ’ എ​ന്നാ​ണ് ട്രോ​ളി​ന് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ട്രോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴും മാ​സ്‌​ക് ഇ​ടാ​തെ​യും താ​ടി​ക്ക് മാ​സ്‌​ക് വ​ച്ചും ആ​വ​ശ്യ​മി​ല്ലാ​തെ കൂ​ട്ടം കൂ​ടു​ന്ന​വ​രെ​യും ക​റ​ങ്ങാ​നി​റ​ങ്ങു​ന്ന​വ​രെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്നു​ണ്ട്.

അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ കാ​യി​ക​പ​ര​മാ​യും ഞ​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ട്രോ​ൾ. സം​സ്ഥാ​ന​ത്ത് 26,995 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന വാ​ര്‍​ത്ത​യും ട്രോ​ളി​ലു​ണ്ട്.

Related posts

Leave a Comment