വെള്ളരിക്കുണ്ട്: വയോധികനെ സ്റ്റോപ്പിലിറക്കാതെ വിജനമായ പെരുവഴിയിലിറക്കി വിട്ട കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ.വെള്ളരിക്കുണ്ടിലെ പനച്ചിക്കൽ മാത്യു ലൂക്കോസിനെ കഴിഞ്ഞ വർഷം ജൂണിൽ കരിവെള്ളൂർ സ്റ്റോപ്പിലിറക്കാതെ കിലോമീറ്ററുകൾ അകലെ കണ്ടോത്തിമുക്കിനടുത്തുള്ള വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും ചെയ്തു. മാത്യു ലൂക്കോസ് നല്കിയ പരാതിയിൽ 30 ദിവസത്തിനകം 5000 രൂപ നഷ്ടപരിഹാരം നൽകാനാണ് കാസർഗോഡ് കണ്‍സ്യൂമർ കോടതിയുടെ വിധി.
കിലോമീറ്ററുകൾ അകലെ! വയോധികനെ സ്റ്റോപ്പിലിറക്കാതെ വിജനമായ പെരുവഴിയിലിറക്കി; കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ
