തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടുത്ത വർഷം 1,000 കോടിയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വർഷം 1,000 കോടി നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷം 1,300 കോടി നൽകി. കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു.
കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; അടുത്ത വർഷം 1,000 കോടിയുടെ ധനസഹായമെന്ന് തോമസ് ഐസക്
