ബ​സ് വൈ​കി​യ​ത് മൂ​ലം ഉ​ല്ലാ​സ​യാ​ത്ര മു​ട​ങ്ങി; പെ​ർ​മ​ന​ന്‍റ് ലോ​ക് അ​ദാ​ല​ത്ത് അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​രം കെഎസ്ആർടിസി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്ക​ണമെന്ന്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ബ​സ് വൈ​കി​യ​ത് മൂ​ലം ഉ​ല്ലാ​സ​യാ​ത്ര മു​ട​ങ്ങി​യ യാ​ത്ര​ക്കാ​ര​ന് പെ​ർ​മ​ന​ന്‍റ് ലോ​ക് അ​ദാ​ല​ത്ത് അ​നു​വ​ദി​ച്ച 51562 രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം സ​മ​യ​വി​വ​ര​പ​ട്ടി​ക ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കി ന​ല്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന.

റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ള്ള റ​ണ്ണിം​ഗ് സ​മ​യ​മ​ല്ല കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​മ​യ​ക്ര​മീ​ക​ര​ണ പ​ട്ടി​ക​യി​ൽ ഇ​തേ സ​മ​യ​ത്തെ​ക്കാ​ൾ നേ​ര​ത്തെ എ​ത്തു​മെ​ന്നാ​ണ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് രേ​ഖ​ക​ളി​ൽ .

കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളു​രു​വി​ലേ​യ്ക്കു​ള്ള ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​നോ, വി​മാ​ന​ത്തി​ൽ പോ​കാ​നോ, ഇ​ന്‍റ​ർ​വ്യു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ ക​ഴി​യാ​റി​ല്ല.

ബ​സ് ഓ​ടി​യെ​ത്തു​ന്ന സ​മ​യ​ത്തെ​ക്കാ​ൾ ഒ​ന്നോ അ​തി​ല​ധി​ക​മോ മ​ണി​ക്കൂ​ർ മു​മ്പ എ​ത്തു​മെ​ന്നാ​ണ് ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലു​ള്ള​ത്. പ​ക്ഷേ ബ​സ് നാ​ല് മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന​ത്.

600 കി​ലോ​മീ​റ്റ​ർ നാ​ലു വ​രി പാ​ത​യി​ലൂ​ടെ, കോ​യ​മ്പ​ത്തൂ​ർ വ​ഴി ബാം​ഗ്ലൂ​ർ പോ​കു​ന്ന ബ​സി​ന് 12 മ​ണി​കൂ​റാ​ണ് സ​മ​യം. പി​റ​വ​ത്തു നി​ന്നും മാ​ന​ന്ത​വാ​ടി വ​ഴി ബാം​ഗ​ളൂ​രു പോ​കു​ന്ന ബ​സി​ന് 132 ണി​ക്കൂ​റാ​ണ് സ​മ​യം.

എ​ന്നാ​ൽ ദു​ർ​ഘ​ട​മാ​യ ഒ​റ്റ​വ​രി വ​ന​പാ​ത​യി​ലൂ​ടെ മാ​ന​ന്ത​വാ​ടി വ​ഴി പോ​കു​ന്ന ബ​സി​ന് പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് സ​മ​യം. ഈ ​വ​ഴി​യി​ൽ 50 കി​ലോ​മീ​റ്റ​റി​ലേ​റെ കൊ​ടും വ​ന​മാ​ണ്. 108 ഹ​മ്പു​ക​ളു​ണ്ട്. 15 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ൽ പോ​കാ​ൻ ക​ഴി​യി​ല്ല.

വ​ന്യ ജീ​വി​ക​ളെ ബ​സ് ത​ട്ടി​യാ​ൽ വ​നം വ​കു​പ്പ് ക​ടു​ത്ത നി​യ​മ​ങ്ങ​ൾ ചു​മ​ത്തി കേ​സ്െ​ടു​ക്കും. അ​ത്ത​രം കേ​സു​ക​ൾ ഡ്രൈ​വ​ർ​മാ​രു​ടെ പേ​രി​ലാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ക്കി​ല്ല, ജ​യി​ലി​ൽ പോ​കേ​ണ്ടി വ​രു​ന്ന​ത് ഡ്രൈ​വ​ർ​മാ​രു​മാ​ണ്.

തൃ​ശൂ​ർ – കോ​ഴി​ക്കോ​ട് യാ​ത്ര​യ്ക്ക് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം മു​ന്നേ കാ​ൽ മ​ണി​ക്കൂ​റാ​ണ്. പ​ക്ഷേ കെ​എ​സ്ആ​ർ​ടി​സി​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം 225 മ​ണി​ക്കൂ​റാ​ണ്.ദു​ർ​ഘ​ടം പി​ടി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള റോ​ഡി​ലൂ​ടെ വേ​ണം ബ​സ് ഓ​ടി​ക്കേ​ണ്ട​ത്.

ഒ​രി​ക്ക​ലും ഈ ​സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യി​ല്ല. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ൽ അ​ര​മ​ണി​ക്കൂ​ർ എ​ങ്കി​ലും നേ​ര​ത്തെ എ​ത്തു​മെ​ന്നാ​യി​രി​ക്കും. എ​ല്ലാ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ടെ​യും ടൈം ​ഷെ​ഡ്യൂ​ളും ഈ ​സ​മ​യ​ത്തി​ൽ നി​ന്നും മ​ണി​ക്കൂ​റു​ക​ൾ നേ​ര​ത്തെ എ​ത്തു​മെ​ന്ന ഓ​ൺ​ലൈ​ൻ വി​വ​ര​വു​മാ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.

ആ​ർ​ടി​എ നി​ശ്ച​യി​ച്ച​തി​ലും കു​റ​ഞ്ഞ സ​മ​യം തീ​രു​മാ​നി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം കു​റ​ച്ച് കൂ​ടു​ത​ൽ സ​മ​യം വി​ശ്ര​മ​ര​ഹി​ത​രാ​യി​ജോ​ലി ചെ​യ്യി​ക്കാ​നാ​ണ്.​നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ബ​സ് എ​ത്താ​ത്ത​ത് മൂ​ലം വ​ല​യു​ന്ന​ത് യാ​ത്ര​ക്കാ​രും.

ഇ​ത് കൂ​ടാ​തെ​യാ​ണ് ഓ​ൺ​ലൈ​നി​ൽ​ഷെ​ഡ്യൂ​ൾ സ​മ​യ​ത്തി​ലും നേ​ര​ത്തെ എ​ത്തു​മെ​ന്ന അ​റി​യി​പ്പും. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ക്രൂ​ശി​ക്കാ​നും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ അ​ക​റ്റാ​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കു എ​ന്ന് എ​ഫ്എ​ഫ്ജെ. പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​ദീ​പ് പ​റ​ഞ്ഞു.

ഇ​ത്ത​രം ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ളി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ പൊ​തു​വാ​യ ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ക്ക​രു​ത്. ടൈം ​ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി ന​ല്ക​ണം.

മി​ഡി​ൽ മാ​നേ​ജ്മെ​ന്‍റ് മു​ത​ൽ മു​ക​ളി​ലു​ള്ള​വ​രാ​ണ് കോ​ർ​പ്പ​റേ​ഷ​ന് പേ​ര് ദോ​ഷ​വും ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും എ​ഫ്എ​ഫ്ജെ ആ​രോ​പി​ച്ചു.

Related posts

Leave a Comment