തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരാഹ്വാനത്തിനെതിരേ വകുപ്പു മന്ത്രിയുടെ മുന്നറിയിപ്പ്. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന തരത്തിലുള്ള സമരത്തില്‍നിന്നു ജീവനക്കാര്‍ പിന്മാറണമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ആവശ്യപ്പെട്ടു. പലതവണ നോട്ടീസ് നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാതിരുന്ന 1,600 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ, ഡീസല്‍ വാറ്റ് നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനു കത്തുനല്‍കി. 24 ശതമാനം വാറ്റ് നികുതിയെന്നത് നാലു ശതമാനമായി കുറയ്ക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.