ചെറുപുഴ : കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് പുതിയതായി സര്‍വീസ് ആരംഭിച്ച ബംഗളൂരു കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കു സമ്മാനപദ്ധതിയും. മലയോരമേഖലാ പാസഞ്ചര്‍ അസോസിയേഷനാണു സമ്മാനപദ്ധതി ആരംഭിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് നിന്നു പുതിയതായി സര്‍വീസ് ആരംഭിച്ചു വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി വഴി ബംഗളൂരുവിലെത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ആദ്യത്തെ 30 ദിവസം യാത്രചെയ്യുന്നവരില്‍ നിന്നു നറുക്കെടുക്കുന്ന 10 പേര്‍ക്കും ഒടയംചാല്‍ മുതല്‍ പയ്യാവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടിക്കറ്റ് ബുക്കുചെയ്യുന്ന ഏജന്‍സിക്കുമാണ് ആകര്‍ഷകമായ സമ്മാനം ലഭിക്കുക.
റൂട്ടിലെ 25 കേന്ദ്രങ്ങളില്‍ ബസിന് സ്വീകരണവും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷന് കണ്‍വീനര്‍ എം.വി.രാജുഅറിയിച്ചു.വൈകുന്നേരം 6.20 ന് കാഞ്ഞങ്ങാട്ട്നിന്നു യാത്ര ആരംഭിച്ചു 8.15 ചെറുപുഴ, 10 ന് ഇരിട്ടി, പുലര്‍ച്ചെ 1.45ന് മൈസൂരു, രാവിലെ 5.30ന് ബെംഗളൂരു എന്നിങ്ങനെയും തിരികെ രാത്രി 10 ന് ബംഗളൂരു, പുലര്‍ച്ചെ 1.45 ന് മൈസൂരു, രാവിലെ 5.35ന് ഇരിട്ടി, 7.25ന് ചെറുപുഴ, 9.25ന് കാഞ്ഞങ്ങാട് എന്നിങ്ങനെയാണ് ബസിന്റെ സമയക്രമം.