ഹരിപ്പാട് : കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിനുസമീപം ഇന്ന് രാവിലെ 8 30 ഓടെയാണ് അപകടം നടന്നത്.
ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സും തിരുവനന്തപുരത്തുനിന്നും ആലപ്പുഴ തകഴി യിലേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
കാർ ഡ്രൈവർ തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ജവഹർ ആന്റണി (41) ആണ് മരിച്ചത്. ഭാര്യ മേരി അൽഫോൺസ(35) മക്കളായ രണ്ടു പേർക്കും പരുക്കേറ്റു.
കെഎസ്ആർടിസി ഡ്രൈവർ ലക്ഷ്മി നിലയത്തിൽ ശ്രീകുമാർ (50) യാത്രക്കാരായ തോട്ടപ്പള്ളി വള്ളപുരക്കൽ സുനിമോൾ (42 ) പ്രദീപ്, അജിത്ത്, സതി എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് പോലീസ്,അമ്പലപ്പുഴ പോലീസ്, ഹൈവേ പോലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.