ആ​ലു​വ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു;  കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ മീഡിയയിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ മു​ട്ടം തൈ​ക്കാ​വ് ജം​ഗ്ഷ​നി​ൽ ഇ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു. പു​ല​ർ​ച്ചെ 12.30 നാ​യി​രു​ന്നു സം​ഭ​വം. മീ​ഡി​യ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​റി​ൽ ഇ​ടി​ക്കാ​തെ തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ച് നി​ശേ​ഷം ത​ക​ർ​ന്നു. ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ബാ​ബു (സു​മേ​ഷ്) ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​പ​ത്തി​യാ​റോ​ളം ബ​സ് യാ​ത്രി​ക​രി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts