കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് വ​ൻ അ​പ​ക​ടം; രണ്ട് മരണം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

തി​രു​വ​ന​ന്പാ​ടി: കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ര​ണം. ആ​ന​ക്കാം​പൊ​യി​ൽ സ്വ​ദേ​ശി​നി ത്രേ​സ്യാ​മ്മ (72), ക​ണ്ട​പ്പ​ൻ​ചാ​ൽ സ്വ​ദേ​ശി ക​മ​ല (64) എന്നിവരാണ് മ​രി​ച്ച​ത്.

നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. പ​രി​ക്കേ​റ്റ ഇ​രു​പ​തോ​ളം പേ​ർ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും പ​ത്തു​പേ​ർ ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ​യ്ക്ക് സ​മീ​പം കാ​ളി​യ​മ്പു​ഴ​യി​ലേ​ക്കാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മ​റി​ഞ്ഞ​ത്. റോ​ഡി​ൽ നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തു​ള്ള ക​ലു​ങ്കി​ൽ ഇ​ടി​ച്ച് പു​ഴ​യി​ലേ​ക്ക് കീ​ഴ്മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​രു​ന്ന മൂ​ന്നു പേ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തെ​ന്ന് വി​വ​രം.

Related posts

Leave a Comment