മട്ടന്നൂർ: വീടിനു മുന്നിൽ സ്കൂൾ ബസിൽ കയറാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് പന്ത്രണ്ടുകാരനായ വിദ്യാർഥി മരിച്ചു.
കൊതേരി എൽപി സ്കൂളിലെ അധ്യാപികനൗഷീന -സഹീർ ദമ്പതികളുടെ മകൻ മുഹമ്മദ് റിദാൻ ആണ് മരിച്ചത്. പാലോട്ടുപള്ളി വിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്..
ഇന്നു രാവിലെ ഒൻപതോടെ കുമ്മാനത്തായിരുന്നു അപകടം. വീടിന് മുന്നിൽ നിർത്തിയ സ്കൂൾ ബസിലേക്ക് കയറാൻ പോകുന്നതിനിടെ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുഹമ്മദ് റിദാനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെത്ത് സ്റ്റേഷനിലേക്ക് മാറ്റി.