ഡ്രൈവറുടെ അശ്രദ്ധ; റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിയെ ഇടിച്ചു തെറിപ്പിച്ച് കെഎസ്ആർടി; ഭർത്താവ് കണ്ടത് കൺമുന്നിൽ പിടയുന്ന ഭാര്യയെ


ക​ടു​ത്തു​രു​ത്തി: ബ​സി​ല്‍ ക​യ​റു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ള്‍ അ​തേ കെ​എ​സ്ആ​ര്‍ടി​സി ബ​സി​ടി​ച്ചു ന​ഴ്‌​സ​റി സ്‌​കൂ​ളി​ലെ ഹെ​ല്‍പ്പ​റാ​യ വീ​ട്ട​മ്മ മ​രി​ച്ചു.

കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ണ്‍സ് ന​ഴ്‌​സ​റി സ്‌​കൂ​ളി​ലെ ഹെ​ല്‍പ​റാ​യ കാ​ഞ്ഞി​ര​ത്താ​നം കി​ഴ​ക്കേ​ഞാ​റ​ക്കാ​ട്ടി​ല്‍ (ഇ​രു​വേ​ലി​ക്ക​ല്‍) ജോ​സി തോ​മ​സ് (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ കാ​ഞ്ഞി​ര​ത്താ​നം ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.ഭ​ര്‍ത്താ​വി​നൊ​പ്പം വീ​ട്ടി​ല്‍നി​ന്നു ന​ട​ന്നു​വ​ന്ന ജോ​സി, ജം​ഗ്ഷ​നി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന കൂ​ട്ടു​കാ​രി​യു​മാ​യി സം​സാ​രി​ച്ചു​നി​ല്‍ക്കു​മ്പോ​ഴാ​ണ് വൈ​ക്കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് എ​ത്തു​ന്ന​ത്.

ഈ ​സ​മ​യം ഭ​ര്‍ത്താ​വ് തോ​മ​സ് റോ​ഡി​ന​പ്പു​റം ക​ട​ന്നി​രു​ന്നു. റോ​ഡി​ന് മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ര്‍ത്താ​വി​നൊ​പ്പം ബ​സി​ല്‍ ക​യ​റു​ന്ന​തി​നാ​യി ബ​സി​ന് മു​ന്നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

കൈ ​ഉ​യ​ര്‍ത്തി അ​ട​യാ​ളം കാ​ണി​ച്ച ശേ​ഷ​മാ​ണ് ജോ​സി റോ​ഡ് മു​റി​ച്ചു ക​ട​ന്ന​തെ​ന്നും എ​ന്നാ​ല്‍ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍ ഇ​തു പെ​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. ബ​സ് ത​ട്ടി റോ​ഡി​ല്‍ വീ​ണ ജോ​സി​യു​ടെ ത​ല​യി​ലൂ​ടെ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​റി​യി​റ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. മരിച്ച ജോസി അതിരന്പുഴ പൊന്നാറ്റിൽ കുടുംബാംഗമാണ്. ഏ​ക​മ​ക​ന്‍ അ​ഖി​ല്‍ തോ​മ​സ് (ദു​ബാ​യ്). മരുമകൾ: അനു പോൾ.

Related posts

Leave a Comment