ബം​ഗ​ളു​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് പോ​യ ​കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്തു​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ന​ഞ്ച​ന്‍​കോ​ടി​ന് സ​മീ​പം മ​ധൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഡ്രൈ​വ​ര്‍ മ​രി​ച്ചു.​മ​ല​പ്പു​റം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ തി​രൂ​ര്‍ വൈ​ല​ത്തൂ​ര്‍ സ്വ​ദേ​ശി പാ​ക്ക​ര ഹ​ബീ​ബ് ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് ബം​ഗ​ളൂരു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലോ​ടെ മ​ധൂ​രി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടു ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട​തു​മൂ​ലം കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ന്‍ ബ​സ് വെ​ട്ടി​ക്ക​വേ നി​യ​ന്ത്ര​ണം ന​ഷ്ട​പെ​ട്ടു ഡിവൈ ഡറിൽ ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യുടെ ആ​ഘാ​ത​ത്തി​ല്‍ ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ നി​ന്നു ബ​സി​നു​ള്ളി​ലേ​ക്ക് ത​ന്നെ തെ​റി​ച്ചു വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. വീ​ഴ്ച​യി​ല്‍ ബ​സി​ന്‍റെ മെ​യി​ന്‍ ഗ്ലാ​സി​ല​ടി​ച്ചു ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​ല​പ്പു​റ​ത്തു​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment