കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​നു മു​​ക​​ളി​​ലേ​​ക്ക് 11 കെ​​വി പോ​​സ്റ്റ് വീ​​ണു; ഒഴിവായതു വൻദുരന്തം; പുറത്ത് വരുന്നത് പോ​​സ്റ്റ് സ്ഥാ​​പി​​ച്ച​​തി​​ലെ വ്യാ​​പ​​ക​​ക്രമക്കേട്…

 


രാ​​മ​​പു​​രം: പാ​​ലാ – രാ​​മ​​പു​​രം – കൂ​​ത്താ​​ട്ടു​​കു​​ളം റോ​​ഡി​​ല്‍ അ​​മ​​ന​​ക​​ര കോ​​ണ്‍​വെ​​ന്‍റി​​ന് സ​​മീ​​പം ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്ക് 11 കെ​​വി പോ​​സ്റ്റ് മറിഞ്ഞുവീ​​ണു.

42 യാ​​ത്ര​​ക്കാ​​രു​​മാ​​യി വൈ​​റ്റി​​ല​​യി​​ല്‍​നി​​ന്നു മ​​ണ്ണ​​ടി​​ശാ​​ല​​യി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്കാ​​ണ് പോ​​സ്റ്റ് വീ​​ണ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.20നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഇ​​ല​​ക്ട്രി​​ക്ക് ലൈ​​ന്‍ താ​​ഴു​​ന്ന​​തു ക​​ണ്ട് ലൈ​​നി​​ല്‍ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ന്‍ വ​​ണ്ടി നി​​ര്‍​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​സ്റ്റ് ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്കു വീ​​ണ​​തെ​​ന്ന് ഡ്രൈ​​വ​​ര്‍ പ​​മ്പാ​​വാ​​ലി സ്വ​​ദേ​​ശി മേ​​ച്ചേ​​രി​​ല്‍ എം.​​ടി. വി​​നോ​​ദ്കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

മ​​ഴ പെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന​​തി​​നാ​​ല്‍ ബ​​സി​​ന്‍റെ ഷ​​ട്ട​​റു​​ക​​ള്‍ താ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.പോ​​സ്റ്റി​​ന്‍റെ ക്രോ​​സ് സ്ലാ​​ബ് തു​​ള​​ച്ച് ബ​​സി​​ന് അ​​ക​​ത്ത് ക​​യ​​റി​​യ​​പ്പോ​​ഴാ​​ണ് യാ​​ത്ര​​ക്കാ​​ര്‍​ക്കും ജീ​​വ​​ന​​ക്കാ​​ര്‍​ക്കും ഇ​​ല​​ക്ട്രി​​ക്ക് പോ​​സ്റ്റാ​​ണ് വീ​​ണ​​തെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്. അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് ലൈ​​നി​​ല്‍ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ചി​​രു​​ന്നി​​ല്ല.

സിം​​ഗി​​ള്‍ ഫെ​​യ്സ് ലൈ​​നി​​ല്‍ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ലൈ​​നു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച​​പ്പോ​​ള്‍ ഡി​​സ്‌​​ക​​ണ​​ക്ടാ​​യി പോ​​യെ​​ന്ന് ക​​ണ്ട​​ക്ട​​ര്‍ ചി​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​യാ​​യ ത​​ട​​ത്തി​​ല്‍ ജി.​​പി. പ്ര​​ശാ​​ന്ത് കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

പോ​​സ്റ്റ് സ്ഥാ​​പി​​ച്ച​​തി​​ല്‍ വ്യാ​​പ​​ക​​മാ​​യ ക്ര​​മ​​ക്കേ​​ടാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. കു​​ഴി​​യെ​​ടു​​ത്ത് പോ​​സ്റ്റ് നാ​​ട്ടി കു​​റ​​ച്ച് കോ​​ണ്‍​ക്രീ​​റ്റ് മാ​​ത്ര​​മേ പോ​​സ്റ്റ് ഉ​​റ​​പ്പി​​ക്കാ​​നാ​​യി മു​​ക​​ള്‍ ഭാ​​ഗ​​ത്താ​​യി ഇ​​ട്ടി​​ട്ടു​​ള്ളു. അ​​ടി​​ഭാ​​ഗ​​ത്തേ​​ക്കു കോ​​ണ്‍​ക്രീ​​റ്റ് ഇ​​ല്ലാ​​യി​​രു​​ന്നു.

ര​​ണ്ട് സ്റ്റേ ​​ക​​മ്പി​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തി​​നും ബ​​ല​​മി​​ല്ലാ​​യി​​രു​​ന്നു. പോ​​സ്റ്റ് വീ​​ണ​​പ്പോ​​ള്‍​ത്ത​​ന്നെ സ്റ്റേ ​​ക​​മ്പി​​ക​​ളും ചു​​വ​​ടോ​​ടെ പ​​റി​​ഞ്ഞു.

പാ​​ലാ​​യി​​ല്‍​നി​​ന്നും അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ഷാ​​ജി പി. ​​നാ​​യ​​ര്‍, സീ​​നി​​യ​​ര്‍ ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യൂ ഓ​​ഫീ​​സ​​ര്‍ ടി. ​​ബി​​ജു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഫ​​യ​​ര്‍ ഫോ​​ഴ്സ് സം​​ഘ​​വും രാ​​മ​​പു​​രം പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യ​​ത്.

Related posts

Leave a Comment