ബംഗളൂരു: മോട്ടോര്‍വാഹന നിയമം ലംഘിച്ച് പരസ്യം പതിച്ചതിനെ തുടര്‍ന്ന് കേരള ആർടിസിയുടെ സ്കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള സ്കാനിയ ബസാണ് പിടിച്ചെടുത്തത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആർടിഒയുടെ നടപടി.
ഇതാദ്യമായാണ് കെഎസ്ആര്‍ടിസിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആര്‍ടിഒ ഓഫീസില്‍ തുടരുകയാണ്. ബസ് വിട്ടുകിട്ടാന്‍ ഉന്നതതലത്തില്‍ നടപടി നടന്നില്ലെങ്കില്‍ സര്‍വീസ് മുടങ്ങുന്ന സ്ഥിതിയാണ്.