ന്യൂഡൽഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ബസുകളിൽ പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ പഠനമില്ലാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസെടുക്കുന്നതിന്റെ നടപടി ക്രമങ്ങളും കോർപ്പറേഷന്റെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസെടുക്കുന്നതെന്നാണ് കോർപ്പറേഷന്റെ വാദം.