അമ്പലപ്പുഴ; യാത്രക്കിടയില്‍ കുഴഞ്ഞുവീണ യുവതിയെ കെ എസ് ആര് ടി സി ബസില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഹരിപ്പാട് ആനാരി ചുക്രത്തില് വീട്ടില്‍ അനശ്വര(26)യെയാണ് യാത്രചെയ്ത ബസില്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ഹരിപ്പാട് നിന്നു കളര്‍കോടുള്ള യൂണിവേഴ്സിറ്റി കോളജിലേക്ക് കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റില്‍ യാത്ര ചെയ്തു വരികയായിരുന്നു അനശ്വര. തോട്ടപ്പള്ളിയിലെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു.
തുടര്‍ന്ന് ബസ് മറ്റ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ഹെഡലൈറ്റിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിക്ക് ചികിത്സ കിട്ടിയതിന് ശേഷം മറ്റ് യാത്രക്കാരുമായി യാത്രതുടര്ന്ന്.
നിര്‍ത്താതിരുന്ന സ്റ്റോപ്പില്‍ ഇറങ്ങേണ്ടവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇറങ്ങി.