കുളത്തൂപ്പുഴ :കുളത്തുപ്പുഴയില്‍ നിയന്ത്രണംവിട്ട കെ എസ് ആര് ടി ബസ് മതില്കെട്ടിലേക്ക് ഇടിച്ചുകയറി. കുളത്തുപ്പുഴ കെ എസ് ആര് ടി ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് ഡാലിക്ക് സമീപം ആനവട്ടചിറയില് അപകടത്തില്‍പ്പെട്ടത്.
ബസില്‍ 16പേരാണുണ്ടായിരുന്നത്. യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതി ആറുയാത്രക്കാര്ക്കാണ് പരിക്കേറ്റത്. ഇവരില്‍ നാലുപേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മിക്ക യാത്രക്കാര്‍ക്കും തലക്കും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല .