കെഎസ്ആര്‍ടിസി ബസിനെക്കുറിച്ചുള്ള ചീത്തപ്പേര് ഒരിക്കലും മാറ്റില്ലെന്ന തീരുമാനത്തില്‍ ചില കണ്ടക്ടര്‍മാരും ഡ്രൈവറും. കുമളിയില്‍ നിന്നും എറണാകുളത്തേക്ക് പോകാന്‍ ബസില്‍ കയറിയ രണ്ടു വയസുകാരനും മുത്തച്ഛനും ഉണ്ടായ ദുരനുഭവമാണ് വീണ്ടും കെഎസ്ആര്‍ടിസിക്ക് നാണക്കേടാകുന്നത്.
കോട്ടയം എറണാകുളം റൂട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. യാത്രാമധ്യേ കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ കുട്ടിക്ക് മൂത്രശങ്കയുണ്ടാകുകയും മുത്തച്ഛന്‍ ഇക്കാര്യം കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഗൗനിക്കാതെകണ്ടക്ടര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ മൂത്രശങ്ക കശലായതോടെ കുട്ടി വാവിട്ട് കരച്ചില്‍ തുടങ്ങി.
ഇതോടെ ഇവരുടെ ഒപ്പം സീറ്റിലുണ്ടായിരുന്ന ഉണ്ടായിരുന്ന യുവാവ് കാര്യം തിരക്കുകയും കണ്ടക്ടറോട് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതൊന്നും കേട്ട ഭാവം കാണിക്കാതെ കണ്ടക്ടര്‍ ഒന്നും മിണ്ടിയില്ല. ഒടുവില്‍ ബസിലുള്ളവര്‍ സംഭവം അറിഞ്ഞതോടെ ബസ് നിര്‍ത്തുവാന്‍ കണ്ടക്ടറോടുംഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് ബസ് നിര്‍ത്തിയത് യാത്രക്കാരെ ഇറക്കാനായി ആപ്പാഞ്ചിറയില്‍.
യാത്രക്കാര്‍ ഇറങ്ങുന്നതിനോടൊപ്പം തന്നെ കുട്ടിയുമായി മുത്തച്ഛനും ഇറങ്ങി. കൂട്ടി മൂത്രമൊഴിച്ച ശേഷം ബസ് പുറപ്പെട്ടാല്‍ മതിയെന്ന് യാത്രക്കാര്‍ പറഞ്ഞതോടെ സംഭവ സ്ഥലത്തെ ഓട്ടോക്കാരും നാട്ടുകാരും ഇടപെട്ടു. ഒടുവില്‍ കൂട്ടി മൂത്രമൊഴിച്ച ശേഷം മുത്തച്ഛനോടൊപ്പം തിരികെ ബസില്‍ കയറിയ ശേഷമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.