തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം തുടങ്ങിയ ശേഷംകെഎസ്ആർടിസിക്ക് വരുമാന വർധന. തിങ്കളാഴ്ച മുതൽ ഇന്നലെ വരെ 45 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് അധിക വരുമാനമായി ലഭിച്ചു. സമരം തുടങ്ങിയതിനുശേഷം ബംഗളൂരു റൂട്ടിൽ 14 കെഎസ്ആർടിസി ബസുകള്‍കൂടി അധികമായി സർവീസ് നടത്തുന്നുണ്ട്. നേരത്തെ 48 ബസുകൾ ആണ് സർവീസ് നടത്തിയിരുന്നത്.
അവരുടെ സമരം ഞങ്ങളുടെ വളർച്ച..! അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം; കെഎസ്ആർടിസിക്ക് 45 ലക്ഷത്തിന്റെ അധിക വരുമാനം
