ഇ. അനീഷ്
കോഴിക്കോട്: ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പും പൊതു ഗതാഗത വകുപ്പും രണ്ടു വഴിക്ക്… കെഎസ്ആർടി സി ഡിപ്പോകളിലോ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിലോ ഷോപ്പുകൾ തുറക്കണമെന്നാണ് പൊതു ഗതാഗത വകുപ്പിന്റെ ആഗ്രഹം.
എന്നാൽ ഇത് പ്രാവർത്തികമല്ലെന്ന നിലപാടാണ് എക്സൈസിനുള്ളത്. കെസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നൽകണമെന്ന നിലപാടാണ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനുള്ളത്. ഇതിൽ ബെവ്കോയ്ക്കും എതിർപ്പില്ല.
കോടതി കണ്ണുരുട്ടുമോ?
എന്നാൽ, ജനങ്ങൾ ഏറെ വന്നു പോകുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യ ഷോപ്പുകൾ തുറന്നാൽ അത് കോടതിയു ടെ രൂക്ഷ വിമർശനത്തിനിടയാക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ആത് മന്ത്രി എം.വി.ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴേ പലയിടത്തുനിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
അതേസമയം കേരളത്തിൽ ഏറ്റവും വരുമാനമുള്ള ബെവ്കോയുടെ കൈ പിടിച്ച് കരകയറാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. എന്നാൽ ഇതിന് നിലവിലെ സാഹചര്യത്തിൽ എക്സൈസ് തയാറല്ല.
പക്ഷെ പൊതു ഗതാഗത വകുപ്പിന്റെ ആശയത്തോട് ബെവ്കോ എംഡിക്കുൾപ്പെടെ പൂർണ യോജിപ്പാണ് ഉള്ളത്.വലിയ വാടക കൊടുത്താണ് പലയിടത്തും ബെവ്കോ ഒൗട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്.
കെഎസ്ആർടിസിയുമായി കൈകോർക്കുന്പോൾ ഇതിൽ വലിയ വ്യത്യാസം ഉണ്ടാകുമെന്ന് അധികൃതർ കരുതുന്നു.