കെ​എ​സ്ആ​ർ​ടി​സി ഇനി വഴിയിൽകിടക്കില്ല; സ​ർ​വീ​സ് ബ​സുക​ളു​ടെ ബ്രേ​ക്ക്ഡൗ​ൺ പ​രി​ഹ​രി​ക്കു​ന്ന​തി​ന് റാ​പ്പി​ഡ് റി​പ്പ​യ​ർ ടീം

ചാ​ത്ത​ന്നൂ​ർ:​സ​ർ​വീ​സി​നി​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ബ്രേ​ക്ക്ഡൗ​ണാ​യാ​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് റാ​പ്പി​ഡ് റി​പ്പ​യ​ർ ടീം ​സ​ജ്ജ​മാ​ക്കു​ന്നു. ബ​സു​ക​ൾ ത​ക​രാ​റി​ലാ​കു​മ്പോ​ൾ അ​ത് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ അ​റി​യി​ച്ച് വ​ലി​യ വ​ർ​ക്ക് ഷോ​പ്പ് വാ​നു​ക​ൾ ഡി​പ്പോ​ക​ളി​ൽ നി​ന്നെ​ത്തി ത​ക​രാ​റ് പ​രി​ഹ​രി​ക്കു​ക​യാ​ണ് പ​തി​വ്. നി​ല​വി​ലെ ഈ ​സ​മ്പ്ര​ദാ​യം കാ​ല​താ​മ​സം വ​രു​ത്തു​ന്നു.

അ​ത്ഒ​ഴി​വാ​ക്കി, അ​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി റാ​പ്പി​ഡ് റി​പ്പ​യ​ർ ടീം ​ആ​രം​ഭി​ക്കു​ന്ന​ത്.റാ​പ്പി​ഡ് റി​പ്പ​യ​ർ ടീ​മി​നാ​യി നാ​ല് വീ​ലു​ക​ളു​ള്ള അ​ലൂ​മി​നി​യം ക​വേ​ർ​ഡ് ബോ​ഡി​യു​ള്ള മി​നി ട്ര​ക്കു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പത്തു യൂ​ണി​റ്റ് റാ​പ്പി​ഡ് റി​പ്പ​യ​ർ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കും.

ഓ​രോ ടീ​മി​ലും ആ​വ​ശ്യ​മാ​യ മെ​ക്കാ​നി​ക്കു​ക​ളെ​യും ട​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ്പെ​യ​ർ​പാ​ർ​ട്സും ക​രു​തി​യി​രി​ക്കും. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ബ്രേ​ക്ക്ഡൗ​ണാ​കു​ന്ന ബ​സുക​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ച് ടീ​മു​ക​ളെ നി​യോ​ഗി​ക്കും.

24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് റാ​പ്പി​ഡ് റി​പ്പ​യ​ർ ടീ​മു​ക​ളെ നി​യോ​ഗി​ക്കു​ന്ന​ത്. പത്തു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ങ്ങു​ന്ന​ത്.

​പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment