പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : പ്രതിസന്ധികളിൽ നിന്നും കരകയറാത്ത കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസം സെൽ ആശ്വാസം പകരുന്ന സംരംഭമായി മാറുന്നു.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.
ബജറ്റ് ടൂറിസത്തിലൂടെ 10 കോടിയെങ്കിലും നേടണമെന്നായിരുന്നു മാനേജ്മെന്റിന്റെ ലക്ഷ്യം. റിസം സെൽ അഭിമാനാർഹമായ പ്രവർത്തനം നടത്തി.
വിനോദ സഞ്ചാര കേ ന്ദ്രങ്ങളിലേയ്ക്കുള്ള ബജറ്റ് ടൂറിസം പാക്കേജായിരുന്നു നടത്തിയിരുന്നത്. ഇനി ജല വിനോദ സഞ്ചാരത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്രയ്ക്ക് അവസരമൊരുക്കുകയാണ്. ഇതിന് വേണ്ടി ബോട്ടുടമകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
മണിക്കൂറുകൾ കണക്കാക്കിയോ ദിവസവാടകയടിസ്ഥാനത്തിലോ കമ്മീഷൻ വ്യവസ്ഥയിലോ ബോട്ടുടമകൾക്ക് ഇതിൽ പങ്കാളികളാകാം.
തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലായിരിക്കും കായൽ വിനോദയാത്ര സംഘടിപ്പിക്കുന്നത്.
കായൽ യാത്ര, ഭക്ഷണം, ബോട്ടിലെ താമസം എന്നിവയും പാക്കേജിൽ ഉണ്ടായിരിക്കും. ഡിപ്പോകളിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി ബസുകളിൽ എത്തിക്കും.
കോട്ടയം കുമരകത്ത് നടത്തിയ കായൽ വിനോദ സഞ്ചാരം വിജയിച്ച സാഹചര്യത്തിലാണ് കായൽ യാത്ര വ്യാപകമാക്കാൻ പദ്ധതി തയാറാക്കുന്നത്.