ഹരിപ്പാട്: സർവീസിനു തയാറായ കെഎസ്ആർടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 6.45 ഓടെ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ആലപ്പുപുഴയ്ക്ക് യാത്ര പുറപ്പെടാൻ തയാറായ ഹരിപ്പാട് ഡിപ്പോയിലെ ആർഎസ്സി 187 -ാം നന്പർ ഓർഡിനറി ബസിന്റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ഈ സമയം ബസിനകത്തും സമീപത്തും യാത്രക്കാരുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നെങ്കിൽ ബസിന് തീ പിടിക്കുവാൻ സാധ്യത കൂടുലായിരുന്നെന്നും അമിത ചൂട് കാരണമാകാം ബാറ്ററി പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്.