തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്.
പ്രതിയെ യുവതിയുടെ ഭർത്താവ് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. യുവാവ് കടന്നു പിടിച്ചത് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. കാട്ടാക്കടയിൽ വച്ച് ഭർത്താവ് എത്തിയാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്
പ്രമോദ് എന്നയാളാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. രണ്ട് തവണ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചിരുന്നു. തുടർന്ന് യുവതി ഇയാളോട് കയർത്തു സംസാരിച്ചു.
എന്നാൽ പിന്നീട് യുവതിയെ കടന്നു പിടിച്ചതോടെ ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാന്റിൽ കാത്തു നിന്നതിന് ശേഷം ബസ് അവിടെ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.