കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നൽകാത്ത സംഭവത്തിൽ കണ്ണൂരിൽ കെഎസ്ആർടിസി ബസ് ജപ്തി ചെയ്തു. തളിപ്പറന്പ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ കോടതിയാണ് ബസ് ജപ്തിചെയ്യാനുള്ള ഉത്തരവുമായി ഇന്നു രാവിലെ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്.
കണ്ണൂർ ഡിപ്പോയിലെ കെഎൽ 15 എ 327 നന്പർ ബസിടിച്ച് മാതമംഗലം സ്വദേശിയായ കെ. ജിജിക്ക് പരിക്കേറ്റിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജിജി നൽകിയ പരാതിയിൽ 35,673 രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ ഇതുവരെ തുക നൽകാത്തതിനെ തുടർന്നാണ് കോടതി അധികൃതർ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ജപ്തി ചെയ്യാനെത്തിയത്.