പേരൂര്‍ക്കട: കെഎസ്ആർടിസി ബസില്‍ യുവതിയെ അപമാനിച്ചയാളെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. കാരക്കോണം കടയറ പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (60) ആണ് അറസ്റ്റിലായത്.
സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 26-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തമ്പാനൂരില്‍ വച്ച് പ്രതി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നും ശരീരത്തില്‍ പിടിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.