അഗളി: കാട്ടാനശല്യം രൂക്ഷമായ മൂലഗംഗലിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. ആദിവാസി സങ്കേതകങ്ങൾക്കു ഗുണകരമാകുന്ന വിധമാണ് പുതിയ ബസ് സർവീസ്. ഇന്നലെ രാവിലെ 8.15ന് മൂലഗംഗലിൽനിന്നും പുറപ്പെട്ട ബസ് യാത്ര ജില്ലാ ജഡ്ജി പച്ചക്കൊടി കാട്ടി ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി എടിഒ ഉബൈദ് അധ്യക്ഷത വഹിച്ചു. എം.ബാലസുബ്രഹ്്മണ്യൻ, കഐസ്ആർടിസി വിജിലൻസ് പുഷ്കരൻ, എസ്ടി പ്രൊമോട്ടർ ഗോപാലൻ, കഐസ്ആർടിസി മണ്ണാർക്കാട് ഇൻസ്പെക്ടർ ഇൻചാർജ് ജോർജ് ജേക്കബ്, ഉൗരുമൂപ്പൻ സുരേഷ്, മൂലഗംഗൽ മരുതി എന്നിവർ പ്രസംഗിച്ചു.പെട്ടിക്കൽ ജംഗ്ഷനിലും പൗരജനങ്ങൾ വൻസ്വീകരണമാണ് നല്‍കിയത്.
ഷോളയൂർ കോഴിക്കൂടത്തേക്കുകൂടി സർവീസ് ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗൂളിക്കടവ്, ചിറ്റൂർ, ഷോളയൂർ റോഡ് ഗതാഗതയോഗ്യമായതോടെ കാലങ്ങളായി പ്രദേശവാസികൾ മനസിൽ സൂക്ഷിച്ച സ്വപ്നം സഫലമാകുകയാണ്.
രാവിലെ ആറിന് ഷോളയൂരിൽനിന്നു പുറപ്പെട്ട് ചിറ്റൂർവഴി 6.45ന് അഗളിയിലെത്തും. 6.45ന് അഗളിയിൽനിന്നും തിരിച്ച് 7.40ന് ഷോളയൂർ, 8.25 മൂലഗംഗൽ, 9.10 ഷോളയൂർ, 9.55 മൂലഗംഗൽ, 11 ഷോളയൂർ, 11.45 അഗളി, 1.25 മണ്ണാർക്കാട്, 4.50 അഗളി, 5.45 ഷോളയൂര്‍, 6.20 മൂലഗംഗൽ, 7.05 ഷോളയൂർ, 7.50 അഗളി, വൈകുന്നേരം 8.45 ഷോളയൂരിൽ നിർത്തിയിടും.