കോഴിക്കോട്: കോഴിക്കോട് കെഎസആര്‍ടിസി ടെര്‍മിനലില്‍ പുറത്തെ ചൂടിനേക്കാള്‍ കൊടും ചൂട്. കോടികള്‍ ചിലവഴിച്ചിട്ടും യാത്രക്കാരുടെ ദുരിതത്തിന് കുറവില്ല. ചൂടില്‍ നിന്നും രക്ഷനേടാന്‍ സ്റ്റാന്‍ഡില്‍ കസേരകളിയാണ്. വാള്‍ഫാനുകള്‍ യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് ചുറ്റിലും ഉണ്ടെകിലും പ്രവര്‍ത്തിക്കുന്നവ കുറവാണ്. കസേരയില്‍ ഇരുന്നാൽ കാറ്റുകൊള്ളാനാവില്ല.
അതിനായിഎഴുന്നേറ്റ് നിര്‍ത്തിയിടുന്ന ബസിനു മുന്‍പിലായുള്ള ഭിത്തിയിലെ ഫാനിൻ ചുവട്ടില്‍ നില്‍ക്കണം. കോടികള്‍ ചിലവഴിച്ച നിര്‍മിച്ച സ്റ്റാന്‍ഡിലെ അവസ്ഥയാണിത്. പാതി ഇരുട്ടില്‍ വിയര്‍ത്ത് കുളിച്ച് ബസ് കാത്തുനില്‍ക്കാനാണ് യാത്രക്കാരുടെ വിധി. സ്റ്റാന്‍ഡില്‍ നിര്ത്തിയിട്ടബസുകളില് കയറാന്‍പോലും യാത്രക്കാര്‍ക്ക് മടിയാണ്. ബസിലെ ചൂടും പുറത്തെ ചൂടും അത്രമാത്രം അസഹനീയം. കാറ്റും,വെളിച്ചവും തിരിഞ്ഞുനോക്കാത്ത സ്റ്റാൻഡിലെ ബസുകളിൽ കയറിയിരുന്നാൽ ചുട്ടുപൊള്ളും.
വാൾഫാനുകളില് ചിലത്ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. പകല്സമയത്ത്പോലും സ്റ്റാന്‍ഡില്‍ ഇരുട്ടാണ്. സുരക്ഷാ സംവിധാനങ്ങളില്ലെന്ന പരാതി നിലനില്‍ക്കെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സ്റ്റാന്‍ഡ് നോക്കുകുത്തിയായിരിക്കുകയാണ്. മംഗലാപുരം, ബംഗളുരു, മൈസൂര്‍ തുടങ്ങിസംസ്ഥാനത്തിനു പുറത്തേക്കുള്ള ബസുകള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
65 ബസുകള്‍ ഇവിടെ സ്ഥിരം സര്‍വീസ് നടത്തുന്നു. മുറികളൊന്നും വാടകയ്ക്ക് നല്കാന് കഴിയാത്തതിനാല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയാത്തതാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കാതിരിക്കാന്‍ പ്രധാന കാരണം. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനം, പൊലൂഷന്‍, ആരോഗ്യം, തുടങ്ങിയ സെര്‍ട്ടിഫിക്കറ്റുകള്‍ നല്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ കോര്പറേഷന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് നമ്പര്‍ അനുവദിച്ചുനല്കു.
അതിനുശേഷം മാത്രമേ പുതിയസംവിധാനങ്ങള്‍ ഇവിടെ ഉണ്ടാകൂവെന്നര്ത്ഥം. രാപ്പകല്‍ വ്യത്യാസമില്ലാതെ തിരക്കനുഭവപ്പെടുന്ന സ്റ്റാന്‍ഡായിട്ടും ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചിട്ടില്ല. ഓരോ അഞ്ച് മിനിറ്റിലും ഒരു ബസു വീതം ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട് . കോഴിക്കോട് വഴി കടന്നുപോകുന്ന മറ്റു ഡിപ്പോയില്‍ നിന്നുള്ള ബസുകളും ഇതേ സ്റ്റാന്‍ഡില്‍ എത്തിയാണ് പോകാറുള്ളത്.