കോട്ടയം: കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാർക്ക് കൈത്താങ്ങായി ജില്ലയിൽ 24 മുതൽ യാത്രാ കാർഡുകൾ വിതരണം ചെയ്യും. നാലു തരം യാത്രാ കാർഡുകളാണ് കെഎസ്ആർടിസി ഇതിനായി പുറത്തിറക്കിയിരിക്കുന്നത്.
ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയം, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളിലെ സ്റ്റേഷൻമാസ്റ്ററുടെ ഓഫീസുകളിൽ നിന്നും കാർഡുകൾ ലഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പണവുമായി എത്തി കാർഡുകൾ സ്വന്തമാക്കാം.
നാലുതരം കാർഡുകളിൽ ബ്രോണ്‍സ് കാർഡിനു ജില്ലയ്ക്കുള്ളിൽ മാത്രമാണ് ഉപയോഗം. ബ്രോണ്‍സ് കാർഡിനു 1000 രൂപയും സിൽവർ കാർഡിനു 1500 രൂപയും ഗോൾഡ് കാർഡിനു 3000 രൂപയും പ്രീമീയം കാർഡിനു 5000 രൂപയുമാണ്. ഒരു മാസമാണ് കാർഡിന്റെ കാലാ വധി.യാത്രക്കാരുടെ പക്കലിലുള്ള യാത്രാകാർഡിന്റെ നന്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയർസ്റ്റേജും ടിക്കറ്റ് മെഷീനിൽ രേഖപ്പെടു ത്തിയാണ് തുക ഈടാക്കുന്നത്. യാത്രാ വിവരങ്ങൾ ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തുന്നതിൽ കണ്ടക്ടർമാർ വീഴ്ച വരുത്തി യാൽ കർശന നടപടി ഉണ്ടാകും.