കോട്ടയം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്ത വയോധികനെതിരേ രൂക്ഷമായ പ്രതികരണവുമായി പെണ്‍കുട്ടി.
പെണ്‍കുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് ബസ് പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പോലീസിനു കൈമാറി.
മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
ഇന്നു രാവിലെ പത്തിനു ചിങ്ങവനത്തു വച്ചായിരുന്നു സംഭവം.
അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെഎസ്ആർടിസി ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.
തുടർന്ന്, പെണ്‍കുട്ടി പ്രതികരിച്ചു. ഇതോടെ ഇയാൾ പെണ്‍കുട്ടിക്കെതിരേ തിരിഞ്ഞു.
തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.