ചിറ്റൂർ: വേലന്താവളം- തൃശൂർ റൂട്ടിൽ കഐസ്ആർ ടിസി ചെയിൻ സർവീസ് തുടങ്ങണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. ഒരു മാസം മുന്പാണ് ഗോവിന്ദാപുരം- തൃശൂർ പാതയിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയത്. മിക്ക ബസുകളിലും ആവശ്യത്തിനു വരുമാനം ലഭിക്കു ന്നതായാണ് ഡിപ്പോ അധികൃതരുടെ അറിയിപ്പ്. 22 ബസുകൾ അര മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്. അടിയന്തര ചികിത്സ ആവശ്യമായി വരുന്പോൾ മെഡിക്കൽ കോളജിലേക്ക് പോവുന്നവർ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്.
ഇതിനു കുടുതൽ തുക നൽകേണ്ടതായി വരുന്നുണ്ട്. ചെയിൻ സർവീസ് തുടങ്ങിയതിനാൽ കുറഞ്ഞ നിരക്കിൽ മെഡിക്കൽ കോളജിലേക്കും പോവാനും തിരിച്ചു വരാനും ഏറെ സൗകര്യമായിരിക്കയാണ്. ഇതിനു സമാനമായാണ് വേലന്താവളം- തൃശൂർ ചെയിൻ സർവീസ് ആവശ്യപ്പെടുന്നത്. കൊടുവായൂർ, കൊല്ലങ്കോട്, പുതു നഗരം, പെരുവെന്പ,് തത്തമംഗലം, വണ്ടിത്താവളം, ചിറ്റൂർ, നല്ലേപ്പിള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ കോയന്പ ത്തൂരിലേക്കു ദിവസേന പോയിവരാറുണ്ട്.
വളരെ കുറച്ചു മാത്രമാണ് അന്തർ സംസ്ഥാന സർവീസ് പ്രാബല്യത്തിലുള്ളത്. ഇതുകാരണം യാത്രക്കാർ പലപ്പോഴും കോയന്പത്തൂർ വരെ ബസിൽ നിന്ന് യാത്ര ചെയ്യേണ്ടതായ സാഹചര്യമാണ് നിലവിലുള്ളത്. കെഎസ്ആർടിസി വേലന്താവളം വരെ യാത്രക്കാരെ എത്തിച്ചാൽ നൂറു മീറ്റർ അകലെ നിന്നും ഓരോ പത്തു മിനിറ്റിനും തമിഴ്നാട് സർക്കാറിന്റെ ടൗണ് ബസ്സ് കോയന്പത്തൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്.
താലൂക്കിൽ നിന്നും കോയന്പത്തൂർ ആശുപത്രിയിലേക്ക് നിരവധി രോഗികൾ ചികിത്സ ക്കു പോവുന്നുണ്ട് ഇവർക്കെല്ലാം വേലന്താവളം ചെയിൻ സർവ്വീസ് കുടുതൽ പ്രയോജനമാവും. നിലവിൽ കോയന്പത്തൂരിൽ നിന്നും താലൂക്കിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ യാത്രക്കാർ ഇരിക്കാനും നിൽക്കാനും കഴിയാത്ത വിധം ചരക്കുകളാണ് കയറ്റി വരുന്നത്.
ആവശ്യത്തിനു ബസ്സുകളില്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുവദിക്കേണ്ടതായും വരുന്നുണ്ട്. താലൂക്കിൽ നിന്നും വിവിധ ജോലികൾക്കും , വ്യാപാര ആവശ്യത്തിനുമായി നിരവധി പേർ ദിവസേന പോയി വരാറുണ്ട്.
കൂടാതെ കോയന്പത്തൂരിലേക്ക് നൂറു കണക്കിനു വിദ്യാർത്ഥികളും ഉപരി പഠനത്തിനായി പോയി വരാറുണ്ടു്. ഇവർക്കല്ലാം ചെയിൻ സർവ്വീസ് കൂടുതൽ സൗകര്യവും ലഭിക്കും.