ചാത്തന്നൂർ: കെഎസ്ആർടിസിവെട്ടിച്ചുരുക്കിയ ചെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആർവൈഎഫ് നൂറു കണക്കിന് വിദ്യാർത്ഥികളും ഉദ്യാഗസ്ഥരും തൊഴിലാളികളും ആശ്രയിച്ചിരുന്ന ചെയിൻ സർവീസുകളും ലോ ഫ്ലോർ ബസുകളുമാണ് നിരത്തിൽ നിന്നും ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ചെയിൻ സർവീസുകൾ ആരംഭിച്ചപ്പോൾ സ്വകാര്യ ബസുകൾ നഷ്ടമെന്ന കാരണം പറഞ്ഞ് നിരത്തിൽ നിന്നും പിൻ വാങ്ങി. ഡീസൽ ക്ഷാമത്തിന്റെയും സിംഗിൾ ഡ്യൂട്ടിയുടെയും പേരിൽ ഇപ്പോൾ ചെയിൻ സർവീസുകളും നാമമാത്രമായി.ഇത് യാത്രാക്ലേശം വർദ്ധിപ്പിച്ചിരിക്കുകയാണ്.
അശാസ്ത്രീയമായി ഉണ്ടാക്കിയ ടൈം ഷെഡ്യൂളുകൾ മൂലം കെ.എസ്.ആർ.ടി.സി.യ്ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന വ്യാജേന ഷെഡ്യൂളുകൾ വെട്ടി ചുരുക്കുകയാണ് ചെയ്യുന്നത്. ചില സമയങ്ങളിൽ മൂന്നും നാലും ബസുകളാണ് ഒന്നിച്ചോടുന്നത്.
അശാസ്ത്രിയമായ ടൈം ഷെഡ്യൂളുകൾ മാറ്റി നിരത്തിൽ ബസുകൾ ഇല്ലാത്ത സമയം ക്രമീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സർവീസ് നടത്തണമെന്ന് ആർവൈഎഫ്ആവശ്യപ്പെട്ടു. ചാത്തന്നൂർ മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ് ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഷാലു .വി .ദാസ് ,സിദ്ദിഖ്.എ, ബി.ജെ.പ്രസാദ്, ഷിബു, എ.ബി.ബിജു എന്നിവർ പ്രസംഗിച്ചു.