ഡീ​സ​ൽ ക്ഷാ​മം: കെഎ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു;  10 ഓ​ളം ഷെ​ഡ്യൂ​ളു​ക​ൾ ഇ​ന്ന​ലെ   മുടങ്ങി

ചേ​ർ​ത്ത​ല: ഡീ​സ​ൽ​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ൽ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ താ​ളം തെ​റ്റി. ദി​നം​പ്ര​തി 8000 മു​ത​ൽ 10000 വ​രെ ലി​റ്റ​ർ ഡീ​സ​ൽ ആ​വ​ശ്യ​മു​ള്ള ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ 1984 ലി​റ്റ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ അ​വ​ശേ​ഷി​ച്ച​ത്. ര​ണ്ട് പ​ന്പു​ക​ളി​ലാ​യി 35000 ലി​റ്റ​ർ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത് . ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ന്ന് മാ​ത്രം 88 ക​ഐ​സ്ആ​ർ​ടി​സി ഷെ​ഡ്യൂ​ളും ഏ​ഴ് കെ​യു​ആ​ർ​ടി​സി ഷെ​ഡ്യൂ​ളും ദി​നം പ്ര​തി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ണ്ട്.

ഡീ​സ​ൽ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് 10 ഓ​ളം ഷെ​ഡ്യൂ​ളു​ക​ൾ ഇ​ന്ന​ലെ കാ​ൻ​സ​ൽ ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഡീ​സ​ൽ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചു. ബ​സു​ക​ൾ കു​റ​വാ​യ​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, അ​ങ്ക​മാ​ലി, ആ​ലു​വ, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ഹ​രി​പ്പാ​ട് ഡി​പ്പോ​ക​ളി​ൽ ഡീ​സ​ൽ പൂ​ർ​ണ​മാ​യി തീ​ർ​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ പ​ല​തും മു​ട​ങ്ങി.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ ഡീ​സ​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന​ലെ രാ​ത്രി ആ​ളെ നി​യോ​ഗി​ച്ചു. ബോ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഡീ​സ​ൽ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts